കുട്ടികളെ സമീപിക്കുമ്പോള്‍...
അച്ഛനുണ്ടെങ്കിലും ആ കരുതലോ സ്നേഹമോ കിട്ടാതെ വളരുന്ന ഒരു കുട്ടി, ജീവിതത്തിലുടനീളം അനുഭവിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്. മറ്റെന്തെല്ലാം സുരക്ഷിതത്വത്തിനു നടുവിലായാലും അതൊന്നും അച്ഛന്റെ തണലിൽ വളരുന്ന സുരക്ഷിതത്വത്തിനു മറുവാക്കാകില്ല.
മൂന്നു വയസ്സിലും മുപ്പതു വയസ്സിലും ഒരുപോലെ അതു കൊതിക്കും. കൊടുക്കാൻ മടിക്കരുത്. ഒന്നു ചേർത്തു നിറുത്തണം നിറുകയിൽ ഉമ്മ വയ്ക്കണം, നിനക്കു ഞാനുണ്ട് കുഞ്ഞേ എന്നു പറയണം.. ജീവിതത്തിൽ ഒരു പ്രതിസന്ധിയിലും അവന്‍/അവള്‍ തളരില്ല, തോൽക്കില്ല.
അച്ഛന്‍റെ സ്നേഹം കിട്ടാതെ പോകുന്ന ചില ഭാഗ്യം കെട്ട കുട്ടികള്‍... അവർ അച്ഛന്റെ കരുതലും സ്നേഹവും വച്ചു നീട്ടുന്ന ആരുടെയെങ്കിലും മുന്നിൽ ഒരിക്കലെങ്കിലും തോറ്റു പോകും.
സ്നേഹം നടിക്കുന്നവർ ഒരു പക്ഷെ കരുതലിന്റെയും സ്നേഹത്തിന്റെയും ഒക്കെ മൊത്തക്കച്ചവടക്കാരായിരിക്കും, അവർ പലരെയും സ്നേഹിക്കുകയും കരുതുകയും ഒക്കെ ചെയ്യും.
അതു വൈകി തിരിച്ചറിയുന്നവര്‍ എങ്ങനെ ജീവിതത്തോട് പ്രതികരിക്കും എന്നു പറയാനാവില്ല.

Comments
Post a Comment