Posts

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

Image
എല്ലാ വര്‍ഷത്തേയും എന്ന പോലെ ഒരു വനിതാദിനവും, വനിതാവാരവും  കടന്ന് പോയിരിക്കുന്നു. ചര്‍ച്ചകളും, സെമിനാറുകളും, ആദരവുകളും, അംഗീകാരങ്ങളും പതിവുപോലെ നടന്നു. എല്ലാ വിഭാഗവും വാക്കുകളില്‍ മാത്രം ഒതുക്കിയ "സ്ത്രീശാക്തീകരണം" ഇക്കുറിയും  പതിവ് തെറ്റാതെ പറഞ്ഞുപോയി എന്നത് മാത്രം ബാക്കി. പണ്ട് കാലത്ത് ഇല്ലങ്ങളില്‍ അന്തര്‍ജനത്തിന് പുറത്തേയ്ക്ക് പ്രവേശനം അനുവദനീയമായിരുന്നില്ല. ഉമ്മറത്ത് പരപുരുഷ ശബ്ദം കേട്ടാല്‍...കേള്‍ക്കുന്ന ഭാഗത്തേയ്ക്ക് ഒന്ന് നോക്കാന്‍ കൂടി കഴിയാതെ, അകത്തളങ്ങളില്‍ ഒത്തുങ്ങികൂടേണ്ട അവസ്ഥയിലായിരുന്നു അവര്‍. എന്നാല്‍ കാലത്തിന്‍റെ ബന്ധനത്തില്‍ നിന്നും വിലക്കുകളുടെ ശക്തി ക്ഷയിച്ച് ഇന്നവര്‍ സ്വതന്ത്രരായി.  ഉമ്മറത്തേയ്ക്ക് മാത്രമല്ല... ഇന്ത്യയിലെവിടേയും സഞ്ചാര സ്വാതന്ത്ര്യത്തിനും, താമസത്തിനും മറ്റേതു സ്ത്രീകളേയും പോലെ തങ്ങള്‍ക്കും  അവകാശമുണ്ടെന്ന വാദം ഫലം കണ്ടു.  ഇന്ന് വിദേശ പൌരത്വം നേടി അന്യരാജ്യങ്ങളില്‍ കഴിയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളത് നമുക്ക്  അഭിമാനം തന്നെയാണ്.  എന്നാല്‍...  പ്രാകൃതമായ അനാചാരങ്ങളും, അന്ധവിശാസങ്ങളും പരിഷ്കൃതമായ ...

കുട്ടികളെ സമീപിക്കുമ്പോള്‍...

Image
അച്ഛനുണ്ടെങ്കിലും ആ കരുതലോ സ്നേഹമോ കിട്ടാതെ വളരുന്ന ഒരു കുട്ടി, ജീവിതത്തിലുടനീളം അനുഭവിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്. മറ്റെന്തെല്ലാം സുരക്ഷിതത്വത്തിനു നടുവിലായാലും അതൊന്നും അച്ഛന്റെ തണലിൽ വളരുന്ന സുരക്ഷിതത്വത്തിനു മറുവാക്കാകില്ല. മൂന്നു വയസ്സിലും മുപ്പതു വയസ്സിലും ഒരുപോലെ അതു കൊതിക്കും. കൊടുക്കാൻ മടിക്കരുത്. ഒന്നു ചേർത്തു നിറുത്തണം നിറുകയിൽ ഉമ്മ വയ്ക്കണം, നിനക്കു ഞാനുണ്ട് കുഞ്ഞേ എന്നു പറയണം.. ജീവിതത്തിൽ ഒരു പ്രതിസന്ധിയിലും അവന്‍/അവള്‍ തളരില്ല, തോൽക്കില്ല. അച്ഛന്‍റെ സ്നേഹം ക ിട്ടാതെ പോകുന്ന ചില ഭാഗ്യം കെട്ട കുട്ടികള്‍... അവർ അച്ഛന്റെ കരുതലും സ്നേഹവും വച്ചു നീട്ടുന്ന ആരുടെയെങ്കിലും മുന്നിൽ ഒരിക്കലെങ്കിലും തോറ്റു പോകും. സ്നേഹം നടിക്കുന്നവർ ഒരു പക്ഷെ കരുതലിന്റെയും സ്നേഹത്തിന്റെയും ഒക്കെ മൊത്തക്കച്ചവടക്കാരായിരിക്കും, അവർ പലരെയും സ്നേഹിക്കുകയും കരുതുകയും ഒക്കെ ചെയ്യും. അതു വൈകി തിരിച്ചറിയുന്നവര്‍ എങ്ങനെ ജീവിതത്തോട് പ്രതികരിക്കും എന്നു പറയാനാവില്ല. x